തളി നെഹ്‌റു സ്മാരക വായനശാല 1965 മെയ് 27 ആം തീയതി ആരംഭിച്ചു.അന്ന് തുടങ്ങിയ പ്രവർത്തനം മൂലം 1970 കളിൽ മുക്കാല് സെന്റ് സ്ഥലം സൗജന്യമായി ലഭിക്കാൻ സഹായകമായി .തുടർന്ന് പ്രവർത്തനം മന്ദഗതിയിലായി ...ശേഷം 1990 കളിലായി  പ്രവർത്തനം പാടെ നിലച്ചു . 1999 ല് കുറച്ചു യുവാക്കളുടെ താല്പര്യത്തിന്റെയ് ഫലമായി തളി  ക്ഷേത്ര പത്തായപ്പുരയില് തന്നെ തുടർ പ്രവർത്തനം ആരംഭിച്ചു . ശേഷം കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് , നെഹ്‌റു യുവ കേന്ദ്ര എന്നിവിടങ്ങളിൽ അഫിലിയേറ്റ് ചെയ്തു ..2000 വര്ഷം മുതൽ സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെയ് വാർഷിക ധന സഹായവും , ലൈബ്രേറിയൻ അലവന്സും ലഭിച്ചു തുടങ്ങി .
              ശേഷം ഒരുപാടു പ്രവർത്തങ്ങൾ സംഘടിപ്പിച്ചു .സാമൂഹ്യക്ഷേമ ബോര്ഡിന്റെയ് ധനസഹായത്തോടെ, SSLC തോറ്റ 25 ഓളം പാവപെട്ട പെൺകുട്ടികൾക്ക് സ്ടിപെന്റോടുകൂടിയ ഒരു വർഷ കോഴ്സ് സംഘടിപ്പിച്ചു. കൂടാതെ നിരവധി സ്വയം തൊഴിൽ പരിശീലനങ്ങള് , പഠന യാത്രകൾ, ബോധവത്കര പരിപാടികൾ , PSC ക്ലാസുകൾ , തുടങ്ങിയ സംഘടിപ്പിച്ചു . പ്രവർത്തന മികവ് മുന്നിര്ത്തിക്കുണ്ട്‌തന്നെ ജില്ലയിലെ ഏറ്റവും മികച്ച സംഘടനക്കുള്ള അവാർഡ് 2005 ലു ( Central and State Govt ) തളി  വായനശാലക്കു ലഭിച്ചു . ആ വര്ഷം തന്നെ സൗജന്യമായി ലഭിച്ച സ്ഥലത്തു  പുതിയ ഒരു കെട്ടിടം .നിർമിച്ചു . ഇപ്പോൾ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .