Headlines

*ലോക പരിസ്ഥിതി ദിനാഘോഷം - 2018 *ലോക വന്യജീവി വാരാഘോഷം -2018 *സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം - 2018 *വോളിബോൾ ടൂർണമെന്റ് 2018 *SSLC , +2 വിജയികള്ക്കുള്ള അനുമോദനം *വനിതകൾക്കായുള്ള സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്സ് നടക്കുന്നു *പുസ്തകപ്രദര്ശനം - 2018 *P S C പരിശീലന പദധതി 2018 *വായന പക്ഷാചരണം - 2018

NEHRU SMARAKA VAYANASALA , THALI

തളി നെഹ്‌റു സ്മാരക വായനശാല 1965 മെയ് 27 ആം തീയതി ആരംഭിച്ചു.അന്ന് തുടങ്ങിയ പ്രവർത്തനം മൂലം 1970 കളിൽ മുക്കാല് സെന്റ് സ്ഥലം സൗജന്യമായി ലഭിക്കാൻ സഹായകമായി .തുടർന്ന് പ്രവർത്തനം മന്ദഗതിയിലായി ...ശേഷം 1990 കളിലായി  പ്രവർത്തനം പാടെ നിലച്ചു . 1999 ല് കുറച്ചു യുവാക്കളുടെ താല്പര്യത്തിന്റെയ് ഫലമായി തളി  ക്ഷേത്ര പത്തായപ്പുരയില് തന്നെ തുടർ പ്രവർത്തനം ആരംഭിച്ചു . ശേഷം കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് , നെഹ്‌റു യുവ കേന്ദ്ര എന്നിവിടങ്ങളിൽ അഫിലിയേറ്റ് ചെയ്തു ..2000 വര്ഷം മുതൽ സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെയ് വാർഷിക ധന സഹായവും , ലൈബ്രേറിയൻ അലവന്സും ലഭിച്ചു തുടങ്ങി .
              ശേഷം ഒരുപാടു പ്രവർത്തങ്ങൾ സംഘടിപ്പിച്ചു .സാമൂഹ്യക്ഷേമ ബോര്ഡിന്റെയ് ധനസഹായത്തോടെ, SSLC തോറ്റ 25 ഓളം പാവപെട്ട പെൺകുട്ടികൾക്ക് സ്ടിപെന്റോടുകൂടിയ ഒരു വർഷ കോഴ്സ് സംഘടിപ്പിച്ചു. കൂടാതെ നിരവധി സ്വയം തൊഴിൽ പരിശീലനങ്ങള് , പഠന യാത്രകൾ, ബോധവത്കര പരിപാടികൾ , PSC ക്ലാസുകൾ , തുടങ്ങിയ സംഘടിപ്പിച്ചു . പ്രവർത്തന മികവ് മുന്നിര്ത്തിക്കുണ്ട്‌തന്നെ ജില്ലയിലെ ഏറ്റവും മികച്ച സംഘടനക്കുള്ള അവാർഡ് 2005 ലു ( Central and State Govt ) തളി  വായനശാലക്കു ലഭിച്ചു . ആ വര്ഷം തന്നെ സൗജന്യമായി ലഭിച്ച സ്ഥലത്തു  പുതിയ ഒരു കെട്ടിടം .നിർമിച്ചു . ഇപ്പോൾ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .

നിങ്ങളുടെ നിര്‍ദ്ദേശങ്ങളും, നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ ന്യൂനതകളും ഞങ്ങള്‍ക്കെഴുതുക.

Write to us